24 April Wednesday

പൊയാലിമല ടൂറിസം പദ്ധതി 
നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


മൂവാറ്റുപുഴ
പായിപ്ര പഞ്ചായത്തിലെ പൊയാലിമല ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം നേതാക്കൾ ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസിനെ സന്ദർശിച്ച് നിവേദനം നൽകി. പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പഞ്ചായത്തിലെ കാർഷികമേഖലയായ മുളവൂരിലുള്ള പൊയാലിമലയിലെ ടൂറിസം വികസനസാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പദ്ധതിയുടെ പ്രാഥമികപ്രവർത്തനങ്ങൾക്ക് സ്ഥലം കണ്ടെത്തി.

പദ്ധതി പൂർത്തിയാകുമ്പോൾ ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറും. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയിൽ, ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു, വള്ളമറ്റം കുഞ്ഞ് എന്നിവരാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top