29 March Friday

ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്നത്‌ 
പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


കൊച്ചി
നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾക്കുൾപ്പെടെ അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചവർക്ക്‌ നൽകിയിരുന്ന ഗ്രേസ്‌ മാർക്ക് പുനഃസ്ഥാപിക്കുന്നത്‌ സർക്കാർ പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കോവിഡ്കാലത്ത് ഗ്രേസ്‌ മാർക്ക് നൽകിയിരുന്നില്ല. ഈ വർഷം മാർക്ക് നൽകുന്നത്‌ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. എൻഎസ്‌എസ്‌ ഹയർ സെക്കൻഡറി വിഭാഗം സംസ്ഥാന അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഹയർസെക്കൻഡറി എൻഎസ്എസ് നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. 

വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. മികച്ച എൻഎസ്എസ് തനതിടങ്ങൾക്കുള്ള പുരസ്‌കാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നൽകി. ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ, എൻഎസ്എസ് സംസ്ഥാന ഓഫീസർ ഡോ. ആർ എൻ അൻസർ, ജൂബിൾ ജോർജ്,  കെ അബ്ദുൽ കരീം, ഷേബ എം തങ്കച്ചൻ, ഡോ. എൻ രാജേഷ്, പി കെ പൗലോസ്, ഡോ. ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top