25 April Thursday

ശുചിമുറിമാലിന്യം കനാലിലേക്ക്‌ ;
 ലോഡ്ജിന്‌ പൂട്ടുവീണു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


പെരുമ്പാവൂർ
പെരിയാർവാലി സബ് കനാലിലേക്ക് കക്കൂസ് മാലിന്യം തുറന്നുവിട്ട ലോഡ്ജ് അടച്ചുപൂട്ടാൻ രായമംഗലം പഞ്ചായത്ത് നോട്ടീസ് നൽകി. വളയൻചിറങ്ങര ജങ്‌ഷനുസമീപം പെരിയാർവാലി കനാലിനുസമീപത്തുള്ള കണ്ടനാടൻ ജോൺപോളിന്റെ ലോഡ്‌ജിലെ കക്കൂസ് മാലിന്യം പമ്പ് ചെയ്ത് കനാലിലേക്ക് തള്ളുകയായിരുന്നു. പെരിയാർവാലി ജീവനക്കാരാണ് മാലിന്യം തള്ളിയത് കണ്ടെത്തിയത്. 20 മുറികളുള്ള ലോഡ്ജിൽ ഇരുനൂറോളം അതിഥിത്തൊഴിലാളികളാണ് താമസിക്കുന്നത്.

ആറു വർഷംമുമ്പ് ഇതേ കുറ്റത്തിന് ലോഡ്ജ് ഏതാനുംനാൾ പഞ്ചായത്ത് അടച്ചുപൂട്ടിയിരുന്നു. അഞ്ചു സെന്റിൽ അനധികൃതമായിട്ടാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇതിനെതിരെയും നടപടികൾ നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, വാർഡ് അംഗം ജോയ് പൂണേലി, സെക്രട്ടറി ബി സുധീർ, ഹെൽത്ത് ഇൻസ്പെക്ടർ സുനിത തോമസ്, പൊലീസ് സബ് ഇൻസ്പെക്ടർ റോജി ജോർജ്‌ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top