19 April Friday

ട്രാക്കും ഫീൽഡും പറഞ്ഞു, കോതമംഗലം നമ്പർ വൺ

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Nov 24, 2022


കോതമംഗലം
മൂന്നുനാൾ നീണ്ട വാശിയേറിയ കായികപോരാട്ടത്തിൽ കോതമംഗലം ഉപജില്ലയുടെ സർവാധിപത്യം. ജില്ലാ സ്‌കൂൾ കായികമേളയിൽ 375 പോയിന്റുമായാണ്‌ കോതമംഗലം ഓവറോൾ ചാമ്പ്യൻമാരായത്‌. 45 സ്വർണവും 35 വെള്ളിയും 17 വെങ്കലവും സ്വന്തമാക്കിയാണ്‌ കോതമംഗലം ഉപജില്ല തുടർച്ചയായ 19–-ാംവർഷവും കിരീടമണിഞ്ഞത്‌.

രണ്ടാംസ്ഥാനത്തുള്ള അങ്കമാലി ഉപജില്ലയ്ക്ക് 10 വീതം സ്വർണവും വെള്ളിയും വെങ്കലവുമടക്കം 93 പോയിന്റും മൂന്നാംസ്ഥാനത്തുള്ള പിറവം ഉപജില്ലയ്ക്ക് ഏഴ് സ്വർണവും ഒമ്പതുവീതം വെള്ളിയും വെങ്കലവുമടക്കം 88 പോയിന്റുമാണുള്ളത്. മാർ ബേസിലിന്റെയും മാതിരപ്പള്ളിയുടെയും കരുത്തിലായിരുന്നു കോതമംഗലത്തിന്റെ തേരോട്ടം. 151 പോയിന്റാണ് മാർ ബേസിൽ വാരിക്കൂട്ടിയത്. രണ്ടാംസ്ഥാനത്തുള്ള മാതിരപ്പള്ളി ജിവിഎച്ച്എസ്എസിന് 97 പോയിന്റും മൂന്നാമതുള്ള പിറവം ഉപജില്ലയിലെ മണീട് ജിഎച്ച്എസിന് 49 പോയിന്റുമുണ്ട്.

കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിൽ നടന്ന മേളയിൽ ഒരു റെക്കോഡ് മാത്രമാണ് പിറന്നത്. സീനിയർ പെൺകുട്ടികളുടെ ഹാമർത്രോ ഇനത്തിൽ മാതിരപ്പള്ളി ജിവിഎച്ച്എസ്എസിലെ ആൻ മരിയ ടെറിനാണ് ഏക റെക്കോഡ്‌ ഉടമ. മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും സ്വർണനേട്ടത്തോടെ കോതമംഗലം മാർ ബേസിലിലെ ജാസിം ജെ റസാഖും നായരമ്പലം ബിവിഎച്ച്എസ്എസിലെ അദബിയ ഫർഹാനും എറണാകുളം ഗവ. ജിഎച്ച്എസിലെ അലീന മരിയ ജോണും മീറ്റിലെ താരങ്ങളായി.

മറ്റ് ഉപജില്ലകളുടെ പോയിന്റുനില (സ്വർണം, വെള്ളി, വെങ്കലം, ആകെ പോയിന്റ് എന്ന ക്രമത്തിൽ):
എറണാകുളം: 10, 9, 6, - 83, പെരുമ്പാവൂർ: 3, 8, 19, -65, ആലുവ: 4, 6, 11, - 59, വൈപ്പിൻ: 5, 2, 9, -48, തൃപ്പൂണിത്തുറ: 4, 4, 5, -37, നോർത്ത് പറവൂർ: 3, 4, 3, -36, കല്ലൂർക്കാട്: 2, 2, 2, -24, മൂവാറ്റുപുഴ: 2, 2, 1, -21, കോലഞ്ചേരി: 1, 4, 2, -19, കൂത്താട്ടുകുളം: 0, 1, 0, -3, മട്ടാഞ്ചേരി: 0, 0, 1, -1.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top