06 November Thursday

എളങ്കുന്നപ്പുഴ കുറിച്ചിപ്പാടത്ത് 
പൊക്കാളിവിത്ത് വിതച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


വൈപ്പിൻ
കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’പദ്ധതിയോടനുബന്ധിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കുറിച്ചിപ്പാടം കൃഷിസമാജത്തിന്റെ പൊക്കാളിക്കൃഷി വിത്തുവിതയ്‌ക്കൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് 15 ഏക്കറിൽ പൊക്കാളിക്കൃഷി നടത്തുന്നത്‌. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ജില്ലാപഞ്ചായത്ത് അംഗം എൽസി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, കൃഷി ഓഫീസർ ശീതൾ ബാബു, കൃഷിസമാജം പ്രസിഡന്റ് എൻ എസ് ജോസഫ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top