16 September Tuesday

ബിനാലെയിൽ കഥാ ചിത്രകലാ ക്യാമ്പ് ‘അക്ഷരാർഥം' നാളെ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ബിനാലെ നാടക ക്യാമ്പില്‍നിന്ന്


കൊച്ചി
ബിനാലെയുടെ ഭാഗമായി എഴുത്തുകാരായ പി എഫ് മാത്യൂസിന്റെയും കെ ആർ മീരയുടെയും ചെറുകഥകളെ ആസ്‌പദമാക്കി 25, 26 തീയതികളിൽ ‘അക്ഷരാർഥം' ചിത്രകലാ ക്യാമ്പ് നടത്തും. പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്ന ക്യാമ്പിൽ കഥാകൃത്തുക്കളുമായി സംവാദം ഉണ്ടാകും. ഫോർട്ട് കൊച്ചി കബ്രാൾയാർഡ് ആർട്ട്റൂമിൽ ശനി രാവിലെ 10.30ന്‌ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ഉദ്‌ഘാടനം ചെയ്യും. പി എഫ് മാത്യൂസിന്റെ ചെറുകഥകൾ പ്രമേയമാക്കി ചിത്രകാരന്മാർ പെയിന്റിങ്ങുകൾ ഒരുക്കും. പകൽ 3.30ന്‌ പി എഫ് മാത്യൂസ്  ക്യാമ്പിലെത്തി ചിത്രകാരന്മാരുമായി സംവദിക്കും. ഞായർ രാവിലെമുതൽ കെ ആർ മീരയുടെ കഥകൾ വിഷയമായി പെയിന്റിങ് നടക്കും. പകൽ 3.30ന്‌ കെ ആർ മീര സംവാദത്തിൽ പങ്കെടുക്കും. വെറ്റ് പാലറ്റ് ഗ്രൂപ്പിന്റെ എട്ടാംവാർഷികത്തോടനുബന്ധിച്ച്‌ കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചാണ്‌ ക്യാമ്പ്. ചിത്രകാരൻ സുനിൽ ലിനസ് ഡെ ആണ് ക്യാമ്പ് ഡയറക്‌ടർ.

ടെറാക്കോട്ട, മ്യൂറൽ
ശിൽപ്പശാല ഇന്ന്‌
കബ്രാൾയാർഡ് ആർട്ട്റൂമിൽ വെള്ളിമുതൽ ഞായർവരെ വിഷ്‌ണു തൊഴൂർ കൊല്ലേരി നയിക്കുന്ന ടെറാക്കോട്ട, മ്യൂറൽ ശിൽപ്പശാല നടക്കും. ശനിയും ഞായറും പോർട്രെയ്റ്റ് മേക്കിങ് ശിൽപ്പശാലയും നടക്കും. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ശിൽപ്പശാല.

അപ്ലൈഡ് ഡ്രാമ ക്യാമ്പ് സംഘടിപ്പിച്ചു
ബിനാലെയുടെ ഭാഗമായി അപ്ലൈഡ് ഡ്രാമ ക്യാമ്പ്  സംഘടിപ്പിച്ചു. നാടകപ്രവർത്തകരായ ഷൈലജ പി അംബു, സാം ജോർജ് എന്നിവർ നേതൃത്വം നൽകി. ബോധവൽക്കരണം, പഠനം, വൈദഗ്ധ്യം, ജീവിതശൈലി എന്നിവയിൽ ഉൾക്കാഴ്ച പകരുന്നതായിരുന്നു അപ്ലൈഡ് ഡ്രാമ ക്യാമ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top