26 April Friday

മെട്രോ രണ്ടാംഘട്ടം ; സ്‌റ്റേഷൻ നിർമാണപ്രവർത്തനങ്ങൾ നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


കൊച്ചി
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കാക്കനാട്‌, പ്രത്യേക സാമ്പത്തികമേഖല (സെസ്‌) സ്‌റ്റേഷനുകളുടെ പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ 25ന്‌ തുടങ്ങും. കലൂർ–-കാക്കനാട്‌ പാത രണ്ടുവർഷത്തിനകം പൂർത്തിയാക്കാനാണ്‌ കെഎംആർഎൽ ലക്ഷ്യമിടുന്നത്‌. 

നിർമാണപ്രവർത്തനങ്ങൾ പൂർണതോതിലാകുന്നതോടെ പ്രദേശത്ത്‌ ഗതാഗതക്രമീകരണം ഏർപ്പെടുത്തും. വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചുവിടും. ജനപ്രതിനിധികൾ അടക്കമുള്ളവരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും റൂട്ടുകൾ തീരുമാനിക്കുന്നത്‌. നിർമാണപ്രവർത്തനങ്ങൾ ഗതാഗതത്തെ ബാധിക്കാത്ത രീതിയിലാകും ക്രമീകരണം.  
കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷൻമുതൽ കാക്കനാട്‌ ഇൻഫോപാർക്കുവരെ 11.2 കിലോമീറ്ററാണ്‌ രണ്ടാംഘട്ടം. 2200 കോടിയാണ്‌ പദ്ധതിച്ചെലവ്‌. ആകെ 11 സ്‌റ്റേഷനുകളുണ്ടാകും. കെഎംആർഎൽ നേരിട്ടാണ്‌ നിർമാണം. വയഡക്ട്‌ നിർമാണത്തിനായി പാലാരിവട്ടംമുതൽ ഇൻഫോപാർക്കുവരെ സ്ഥലം ഏറ്റെടുക്കൽ ഭൂരിഭാഗവും പൂർത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top