18 September Thursday

ദമ്പതിമാർക്ക്‌ 
ഡോക്ടറേറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


കൂത്താട്ടുകുളം
ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകാന്ത് നമ്പൂതിരിക്കും ഭാര്യ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി ശ്രീകാന്തിനും ഡോക്ടറേറ്റ് ലഭിച്ചു. ശ്രീകാന്തിന് നേത്രചികിത്സാ വിഭാഗത്തിലും അഞ്ജലിക്ക് പഞ്ചകർമ വിഭാഗത്തിലും മധ്യപ്രദേശിലെ മൻസോർ സർവകലാശാലയിൽനിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. നെല്യക്കാട്ട് മനയിൽ പരേതനായ ഡോ. എൻ പി പി നമ്പൂതിരിയുടെയും ജയശ്രീ പി നമ്പൂതിരിയുടെയും മകനാണ് ശ്രീകാന്ത്. ചാലക്കുടി നടുവത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ഡോ. ഗിരിജയുടെയും മകളാണ് ഡോ. അഞ്ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top