25 April Thursday

വിരമിക്കുന്ന അധ്യാപകർക്ക് 
യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


കോലഞ്ചേരി
ഉപജില്ലയിൽനിന്ന്‌ വിരമിക്കുന്ന അധ്യാപകർക്ക് കെഎസ്ടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൽ മാഗി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ്‌ എം പി ബേബി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, എഇഒ  ടി ശ്രീകല, അജി നാരായണൻ, ബെൻസൺ വർഗീസ്, ടി പി പത്രോസ്, ടി എസ് സപർണ, എം വി ഗീവർഗീസ്, ടി വി പീറ്റർ, എം പി തമ്പി, കെ എ സുകു, സി കെ ഷോളി, ഡോ. ബി ജിജിമോൾ, സിനി സി ചീരൻ എന്നിവർ സംസാരിച്ചു.

പെരുമ്പാവൂർ
ഉപജില്ലയിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്ക് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കേരള ബാങ്ക് ഡയറക്ടർ പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജിജീഷ് പോൾ അധ്യക്ഷനായി. വിരമിക്കുന്ന അധ്യാപകർക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് എൽ മാഗി ഉപഹാരങ്ങൾ നൽകി. ബാഡ്മിന്റൺ ദേശീയ അമ്പയറായി തെരഞ്ഞെടുത്ത സബ് ജില്ലാ പ്രസിഡന്റ്‌ ജിജീഷ് പോളിന് ജില്ലാ പ്രസിഡന്റ്‌ ജി ആനന്ദകുമാർ ഉപഹാരം നൽകി. എം എ വേണു, പി ബി ബിജു, മീന ജേക്കബ്‌, അരുൺ ജോർജ്, വിരമിക്കുന്ന അധ്യാപകരായ എൻ പി അജയകുമാർ, ബെന്നി തോമസ്, എം കെ പൗലോസ്, റോഷൻ കെ ജോൺ, മിനി മാത്യു, കെ എസ് ബിന്ദു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top