25 April Thursday

മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹം ; ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് 
യൂണിയൻ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022


കൊച്ചി
സേവന–-വേതന വ്യവസ്ഥകൾ പാലിക്കാത്ത മാനേജ്‌മെന്റ്‌ നടപടിക്കെതിരെ ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സൊമാറ്റോ ജീവനക്കാർ പ്രതിഷേധിച്ചു. മറൈൻഡ്രൈവിൽനിന്ന്‌ ആരംഭിച്ച പ്രകടനം സ്വിഗ്ഗി കമ്പനിയുടെ മാർക്കറ്റ് റോഡിലുള്ള ഓഫീസിനുമുന്നിൽ സമാപിച്ചു. പ്രതിഷേധയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

സ്വിഗ്ഗി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൂടിയായിരുന്നു പ്രതിഷേധം. സൊമാറ്റോ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മെമ്മോറാണ്ടം മാനേജ്‌മെന്റ്‌ സ്വീകരിച്ചില്ല. സേവന–-വേതന വ്യവസ്ഥകൾ പാലിക്കാതെ മുന്നോട്ടുപോകുന്ന മാനേജ്മെന്റുകളാണ് ഈ മേഖലയിലുള്ളത്‌. 

സിഐടിയു ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രശ്‌നം പരിഹരിക്കാത്തപക്ഷം ശക്തമായ സമരപരിപാടിയിലേക്ക് ജീവനക്കാർ കടക്കുമെന്നും കെ എൻ ഗോപിനാഥ് പറഞ്ഞു. കെ വി മനോജ് അധ്യക്ഷനായി. സുമേഷ് പത്മൻ, ഷാം പത്മനാഭൻ, നിതീഷ് ബോസ്, സിന്റോ തോമസ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top