16 September Tuesday

മുക്കുപണ്ടം പണയംവച്ച്‌ തട്ടിപ്പ്‌: ബിജെപിക്കാരായ ദമ്പതികളും കൂട്ടാളിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


ആലുവ
കടുങ്ങല്ലൂർ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച കേസിൽ മൂന്നുപേർ പിടിയിൽ.  കിഴക്കേ കടുങ്ങല്ലൂർ ഇരുമ്പാപ്പുറം വീട്ടിൽ ഇസൈക്ക് മുത്തു (51), ഭാര്യ സജിത (45), കടയ്പള്ളി അനിക്കുട്ടൻ (47) എന്നിവരാണ് ബിനാനിപുരം പൊലീസിന്റെ പിടിയിലായത്. 

കടുങ്ങല്ലൂർ പഞ്ചായത്ത്‌ ആറാംവാർഡിൽനിന്ന്‌ സജിത നേരത്തേ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്‌. കഴിഞ്ഞ 12ന് 27.8 ഗ്രാം വരുന്ന മുക്കുമാല പണയം വച്ച് 82,000  രൂപ വാങ്ങി. കഴിഞ്ഞ ദിവസം വീണ്ടും മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം നടത്തി. ഇതിനിടെയാണ് പിടിയിലായത്.  ബിനാനിപുരം ഇൻസ്പെക്ടർ വി ആർ സുനിൽ, എസ്ഐ രഘുനാഥ്, എഎസ്ഐമാരായ ജോർജ് തോമസ്, അനിൽകുമാർ, അബ്ദുൾ റഷീദ്, അബ്ദുൾ ജമാൽ, എസ്‌സിപിഒമാരായ നസീബ്, എസ് ഹരീഷ് തുടങ്ങിയവരാണ് അന്വേഷകസംഘത്തിലുണ്ടായത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top