കൊച്ചി
ജലമെട്രോയ്ക്കുള്ള 11–-ാമത്തെ ഇലക്ട്രിക് ഹൈബ്രിഡ് ഫെറി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) കൊച്ചി കപ്പൽശാല കൈമാറി. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്‌യാർഡ് ചീഫ് ജനറൽ മാനേജർ എസ് ഹരികൃഷ്ണനും കെഎംആർഎൽ ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദനനും കൈമാറ്റക്കരാറിൽ ഒപ്പുവച്ചു.
100 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ അത്യാധുനിക നൗക 10 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും. സുസ്ഥിരതയിലും പാരിസ്ഥിതിക ഉത്തരവാദിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ നിർമിച്ചിരിക്കുന്നതിനാൽ പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ കഴിയുമെന്നും എല്ലാ സുരക്ഷാസംവിധാനങ്ങളോടെയുമാണ് നൗക കൈമാറുന്നതെന്നും കപ്പൽശാല അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..