കൊച്ചി
ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ കേരള ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 30ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം സംസ്ഥാന ജനറൽ സെക്രട്ടറി പി സജി നയിക്കുന്ന സംസ്ഥാന പ്രചാരണജാഥയ്ക്ക് ജില്ലയിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. എറണാകുളം മേനക ജങ്ഷനിലെ സ്വീകരണയോഗത്തിൽ ഫെഡറേഷൻ ഏരിയ പ്രസിഡന്റ് സോജൻ ആന്റണി അധ്യക്ഷനായി. കൊച്ചി മേയർ എം അനിൽകുമാർ, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, കെ എ അലി അക്ബർ, സി കെ മണിശങ്കർ, കെ വി മനോജ് തുടങ്ങിയവർ സംസാരിച്ചു.
കളമശേരിയിൽ സംഘാടകസമിതി ചെയർമാൻ കെ ബി വർഗീസ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത്, എം കെ ബാബു, എ പി ലൗലി, വി എ സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
മൂവാറ്റുപുഴയിൽ കച്ചേരിത്താഴത്ത് ഫെഡറേഷൻ ഏരിയ പ്രസിഡന്റ് എം എ സഹീർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ, കെ എൻ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ പി സജി, ജാഥാ മാനേജർ എസ് കൃഷ്ണമൂർത്തി, ജാഥാ അംഗങ്ങളായ പി ബി ഹർഷകുമാർ, കെ പി അനിൽകുമാർ, മേഴ്‌സി ജോർജ്, രഘുനാഥ് പനവേലി എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..