18 December Thursday

ഛായാചിത്ര പ്രയാണ 
ഘോഷയാത്ര നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023


കോതമംഗലം
കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിലെ 338–--ാംകന്നിപ്പെരുന്നാളിന്റെ മുന്നോടിയായ ഛായാചിത്ര പ്രയാണ ഘോഷയാത്ര ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ്ഓഫ് ചെയ്തു. ദേവികുളം എംഎൽഎ എ രാജ ദീപശിഖ തെളിച്ചു. മൂന്നാർ ഡിവൈഎസ്‌പി അലക്സ് ബേബി, എസ്ഐ എൽബി വർക്കി എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലയിലെ 150ഓളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോതമംഗലത്ത് എത്തിയ ഘോഷയാത്രയെ ആന്റണി ജോൺ എംഎൽഎ മാലയിട്ട് സ്വീകരിച്ചു. കോതമംഗലം മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ്, മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ്, കെ കെ ഡാനി, റാണിക്കുട്ടി ജോർജ്, പി എ എം ബഷീർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

സ്വീകരണം നൽകി
കോതമംഗലം ചെറിയപള്ളി പെ രുന്നാളിന്റെ ഭാഗമായി നടത്തിയ  തീർഥാടന വിളംബരറാലിക്ക് സ്വീകരണം നൽകി. റാലിക്ക് കവളങ്ങാട് പഞ്ചായത്തിന്റെ കവാടമായ നേര്യമംഗലത്ത് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. പള്ളിവാസലിൽനിന്ന് കോതമംഗലം ചെറിയപള്ളിയിലേക്കാണ് വിളംബരറാലി നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, വൈസ് പ്രസിഡന്റ് ലിസി ജോളി, പഞ്ചായത്ത് അംഗങ്ങളായ ഷിബു പടപ്പറമ്പത്ത്, ടി എച്ച് നൗഷാദ്, സുഹറ ബഷീർ, ജെലിൻ വർഗീസ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top