18 December Thursday

കാറും പിക്കപ്‌ വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023


മൂവാറ്റുപുഴ
കാറും പിക്കപ്‌ വാനും കൂട്ടിയിടിച്ച്‌ ഒരാൾക്ക് പരിക്ക്. മൂവാറ്റുപുഴ ലതാ പാലത്തിനുസമീപം വ്യാഴം രാത്രി പതിനൊന്നോടെയാണ് അപകടം. കാർ യാത്രക്കാരനായ കൊല്ലം തൊള്ളയില്‍ ബിജോ (23)യ്ക്ക് സാരമായി പരിക്കേറ്റു. മൂവാറ്റുപുഴയില്‍നിന്ന് തൊടുപുഴയ്ക്ക് പോകുകയായിരുന്ന ബിജോ സഞ്ചരിച്ച കാര്‍ എതിരെ എത്തിയ പിക്കപ് വാനില്‍ ഇടിക്കുകയായിരുന്നു.

കാല്‍മുട്ടിന് പരിക്കേറ്റ ബിജോയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ അഗ്നി രക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top