ഉദയംപേരൂർ
അർബുദബാധിതയായ നിർധനകുടുംബത്തിലെ വീട്ടമ്മ ചികിത്സയ്‌ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഉദയംപേരൂർ പത്താംമൈൽ അക്കലക്കാട്ട് അംബിക രാജപ്പനാ (59)ണ് സഹായം അഭ്യർഥിക്കുന്നത്. രണ്ടുവർഷമായി അർബുദബാധിതയായ അംബിക ശസ്‌ത്രക്രിയക്കും കീമോതെറാപ്പിക്കുംശേഷം ഡോക്ടറുടെ നിർദേശപ്രകാരം തുടർചികിത്സ നടത്തിവരികയാണ്. മരുന്നിനായി മാത്രം ഒരു മാസം 75,000 രൂപ ആവശ്യമുണ്ട്. പത്തുലക്ഷത്തോളം രൂപയാണ് ഒരുവർഷത്തെ ചികിത്സയ്‌ക്ക് ആവശ്യമായിട്ടുള്ളത്.
കൂലിപ്പണിക്കാരായ ഭർത്താവ് രാജപ്പനും മകൻ രജീഷും അംബികയുടെ ചികിത്സാകാര്യങ്ങൾക്കായി ഒപ്പം നിൽക്കുന്നതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. കിടപ്പുരോഗിയായ അമ്മയും ഇവർക്കൊപ്പം ഉണ്ട്. ചികിത്സാ ധനസഹായത്തിനായി പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി മുഖ്യരക്ഷാധികാരിയായി സമിതി രൂപീകരിച്ചു. സഹായങ്ങൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃപ്പൂണിത്തുറ ശാഖയിലെ അക്കൗണ്ടിലേക്ക് അയക്കണമെന്ന് സമിതി അഭ്യർഥിച്ചു. അക്കൗണ്ട് നമ്പർ: 0088053000009326, ഐഎഫ്എസ്‌സി: SIBL0000088 9995027335, ഫോൺ: 99950 27335.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..