29 March Friday
നാലുവര്‍ഷംകൊണ്ട് 20 ലക്ഷം തൊഴില്‍: എം വി ​ഗോവിന്ദന്‍

മെ​ഗാ ട്രേഡ് എക്സ്പോയിൽ തിരക്കേറി

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ട്രേഡ് എക്സ്പോ ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്റ്റാളുകൾ സന്ദർശിക്കുന്നു


കൊച്ചി
സംസ്ഥാനത്ത്‌ തൊഴിലില്ലായ്മ പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ പ്രത്യേക കർമപദ്ധതി തയ്യാറാക്കി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞെന്നും അടുത്ത നാലുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതിക്ക് ഒക്ടോബർ രണ്ടിന് തുടക്കംകുറിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. അറിവ് മൂലധനമാക്കി മാറ്റിയാൽ വ്യവസായമേഖലയിൽ കേരളത്തിന് മികച്ച മാതൃക സൃഷ്ടിക്കാനാകും. എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച 900 പദ്ധതികളും അടുത്ത നാലുവർഷത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ​ഗ്രൗണ്ടിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയ പ്രവാസിസംഘം സംഘടിപ്പിക്കുന്ന മെ​ഗാ ട്രേഡ് എക്സ്പോ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സംഘാടകസമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹിം, ലക്ഷദ്വീപ് എംപി  പി പി മുഹമ്മദ് ഫൈസൽ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള–-ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ, സൽമാൻ ചെർപ്പുളശേരി, എം യു അഷ്‌റഫ്, ജോർജ് ഇടപ്പരത്തി, കെ ഇ അലിയാർ തുടങ്ങിയവർ സംസാരിച്ചു.

ഇലക്ട്രോണിക്‌സ്, ഫർണിച്ചർ, ആരോഗ്യപരിചരണം, ഐടി, ഇലക്ട്രിക് വാഹനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി മൂന്നൂറോളം സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകാനും നവസംരംഭകർക്ക് നിർദേശങ്ങൾ നൽകാനും ജില്ലാ വ്യവസായകേന്ദ്രത്തിന്റെ പ്രത്യേക സ്റ്റാളുമുണ്ട്. പകൽ 11 മുതൽ രാത്രി ഒമ്പതുവരെ എക്സ്പോ സന്ദർശിക്കാം. ഹർത്താൽ പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ച എക്സ്പോ ഉണ്ടാകില്ലെന്നും സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top