20 April Saturday

പാലിയേറ്റീവ് രോഗികൾക്കായി 
വിനോദയാത്ര സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


കാലടി
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള മറ്റൂർ സിഎച്ച്സിയിലെ സെക്കൻഡറി പാലിയേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് രോ​ഗികള്‍ക്കായി കുഴുപ്പിള്ളി ബീച്ചിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. അര്‍ബുദബാധിതരും ഡയാലിസിസിന് വിധേയമാകുന്നവരും അൽഷിമേഷ്‌സ് ബാധിതരും സ്ട്രോക് വന്ന തളര്‍ച്ചബാധിച്ചവരും അടക്കം 35 രോ​ഗികളും അവരുടെ കൂട്ടിരിപ്പുകാരും വിനോദയാത്രയില്‍ പങ്കെടുത്തു. കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസില്‍ മറ്റൂരിൽനിന്നാണ് യാത്ര പുറപ്പെട്ടത്.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, മെഡിക്കൽ ഓഫീസർ നസീമ നജീബ് എന്നിവര്‍ ചേർന്ന് വിനോദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ സരിത സുനിൽ ചാലാക്ക, ഷിജി ജോയ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സിജോ ചൊവ്വരാൻ, കൊച്ചുത്രേസ്യ തങ്കച്ചൻ, കെവി അഭിജിത് എന്നിവരും രോഗികളോടൊപ്പം വിനോദയാത്രയിൽ പങ്കെടുത്തു. അടിയന്തര വൈദ്യസാഹചര്യം നേരിടാൻ സൗകര്യമൊരുക്കി പാലിയേറ്റീവ് ആംബുലൻസും യാത്രയെ അനുഗമിച്ചു. ഡോ. നസീമ നജീബ്, ഡോ. അമീറ, ഹെൽത്ത് സൂപ്രണ്ട് പി ഗിരീഷ്,  ഡോ. കെ സജീവ് എന്നിവരും യാത്രയിൽ രോഗികൾക്കൊപ്പം ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top