24 April Wednesday

കോവിഡ്‌: താലൂക്കുകളിൽ
നാളെമുതൽ പ്രത്യേക വാർഡ്‌ ; ഇന്ന് അവശ്യ സർവീസ്‌ മാത്രം

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022



കൊച്ചി
തിങ്കൾമുതൽ താലൂക്ക്‌ ആശുപത്രികളിൽ   കോവിഡിനായി പ്രത്യേക വാർഡുകൾ ആരംഭിക്കും. കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, അങ്കമാലി, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ എന്നിവിടങ്ങളിലാണ് കോവിഡ് വാർഡുകൾ ആരംഭിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ 47.3 ശതമാനവും സ്വകാര്യ ആശുപത്രികളിൽ 37.1 ശതമാനവും കിടക്കകളാണ് നിലവിൽ ഉപയോഗിക്കുന്നത്‌. മട്ടാഞ്ചേരി ആശുപത്രിയെ കോവിഡിനായി സജ്ജമാക്കും. കോവിഡ് വർധിച്ച സാഹചര്യത്തിൽ ഞായറാഴ്ച ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന്‌ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന്‌ കലക്ടർ  ജാഫർ മാലിക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ നിർദേശിച്ചു. 56 സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയമിച്ചിട്ടുണ്ട്.

കൺട്രോൾ റൂമുകൾ മികച്ച രീതിയിൽ പ്രവർത്തിക്കണം. റാപ്പിഡ് റെസ്‌പോൺസ് ടീം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സജീവമാക്കാനായി പ്രത്യേക യോഗം ചേരും. വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണം. കോവിഡ് ബാധിച്ച്‌  മരിച്ചവരുടെ ബന്ധുക്കൾക്കുള്ള എക്‌സ് ഗ്രേഷ്യ ധനസഹായവും  മരിച്ചവരിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ബന്ധുക്കൾക്ക്‌ മാസംതോറുമുള്ള ധനസഹായവും ലഭിക്കുന്നതിന് അപേക്ഷിക്കുന്നത് വേഗത്തിലാക്കണം. ആശുപത്രിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ കണക്ക് അനുസരിച്ച്‌ ജില്ല എ കാറ്റഗറിയിലാണ്. ഈ കാറ്റഗറിയിൽത്തന്നെ ജില്ലയെ നിലനിർത്താൻ പ്രവർത്തിക്കണമന്നും കലക്ടർ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ, പൊലീസ്‌ ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top