20 April Saturday

അങ്കമാലിയിൽ 58,500 പാക്കറ്റ് ഹാൻസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


അങ്കമാലി
ദേശീയപാതയിൽ നടത്തിയ പരിശോധനയിൽ പിക്കപ് വാഹനത്തിൽ 78 ചാക്കുകളിലായി കടത്തിയ 58,500 പാക്കറ്റ് ഹാൻസ് പിടികൂടി. മാറമ്പിള്ളി കൊറ്റനാട്ടുവീട്ടിൽ അബ്ദുൾ ജബ്ബാർ (49), വള്ളോപ്പിള്ളിവീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽനിന്ന്‌ പാലക്കാട്ടെത്തിച്ച് അവിടെനിന്ന്‌ മറ്റൊരു വാഹനത്തിലാണ് ഹാൻസ് കൊണ്ടുവന്നത്.

എട്ടുലക്ഷം രൂപയ്‌ക്കാണ് വാങ്ങിയതെന്നും ഇവിടെ വിറ്റുകഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽക്കാനാണ്‌ കൊണ്ടുവന്നത്. അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്ഐമാരായ എൽദോ പോൾ, അക്ബർ എസ് സദത്ത്, എഎസ്ഐ  ടി വി ജോർജ്, സിപിഒ മഹേഷ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.

മൂന്നുദിവസം, 
52 കേസുകൾ
എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, വ്യാജമദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്നുദിവസമായി നടത്തിവന്ന സ്പെഷ്യൽ ഡ്രൈവിൽ 52 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് നിരോധന നിയമപ്രകാരം എട്ടും അബ്കാരി നിയമപ്രകാരം പതിനാലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് 30 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top