20 April Saturday

കളമശേരി നഗരസഭ : ലീഗിന്‌ നഷ്ടമായത്‌ 20 വർഷം 
കൈവശംവച്ച വാർഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 
കൊച്ചി
കളമശേരി നഗരസഭ ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അട്ടിമറി വിജയം നേടിയപ്പോൾ ലീഗിന്‌ നഷ്ടപ്പെട്ടത്‌ 20 വർഷമായി  ജയിച്ച വാർഡ്‌. എൽഡിഎഫ്‌ സ്വതന്ത്രൻ റഫീക്ക് മരയ്ക്കാർ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 775 വോട്ടുകൾ പോൾ ചെയ്തതിൽ റഫീക്ക് മരയ്ക്കാർ 308 വോട്ട് നേടി. മുസ്ലിംലീഗിലെ വി എസ് സെമീൽ (244), കോൺഗ്രസ് വിമതൻ ഷിബു സിദ്ദിഖ് (207), ബിജെപിയിലെ സി കെ ഗോപിനാഥ് (13), സ്വതന്ത്രൻ ഷെരീഫ് ഇബ്രാഹിം (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. 

എൽഡിഎഫ്‌–-18, യുഡിഎഫ്‌–-19, സ്വതന്ത്രർ–-3 എൻഡിഎ–-1 എന്നായിരുന്നു പൊതുതെരഞ്ഞെടുപ്പിലെ കക്ഷിനില. ചെയർപേഴ്‌സൺ, വൈസ്‌ചെയർമാൻ തെരഞ്ഞെടുപ്പിൽ രണ്ട്‌ സ്വതന്ത്രർ എൽഡിഎഫിനെയും ഒരു സ്വതന്ത്രൻ യുഡിഎഫിനെയും പിന്തുണച്ചതോടെ  രണ്ടു മുന്നണികൾക്കും 20 വീതം കൗൺസിലർമാരുടെ പിന്തുണ ലഭിച്ചു. എന്നാൽ, നറുക്കെടുപ്പിലൂടെ രണ്ടു സ്ഥാനവും യുഡിഎഫിന്‌  കിട്ടി. പക്ഷെ സ്ഥിരംസമിതി തെരഞ്ഞെടുപ്പു വന്നപ്പോൾ രണ്ടു സ്വതന്ത്രർ യുഡിഎഫിനെ പിന്തുണച്ചു. അതോടെ കക്ഷി നില 21–-19 ആയി. ഉപതെരഞ്ഞെടുപ്പു ജയത്തോടെ അത്‌ 21–-20 ആയി മാറി. സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top