20 April Saturday

വടുതലയിലെ ബണ്ട് നീക്കൽ: നടപടിയെടുക്കുമെന്ന്‌ മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


കൊച്ചി
വടുതലയിൽ ജലപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്ന ബണ്ട് നീക്കം  ചെയ്യുന്നതിന്‌ നിയമപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിച്ച്  നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്‌ പറഞ്ഞു. വല്ലാർപാടം  റെയിൽവേ ടെർമിനലിന്റെ നിർമാണവേളയിൽ തയ്യാറാക്കിയ ബണ്ട്  പൊളിക്കുന്നത്‌ കോടതിയുടെ പരിഗണനയിലാണ്.

പെരിയാറിലെ ജലം  ഒഴുകിപ്പോകുന്നതിന് തടസ്സങ്ങൾ നീക്കണം. ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണ്. കനത്ത മഴയിൽ  ഡാമുകൾ തുറക്കുകയും പെരിയാറിലെ ജലനിരപ്പ് ഉയരുകയും ചെയ്താൽ  വെള്ളപ്പൊക്കമുണ്ടാകും. പെരിയാറിലെത്തുന്ന ജലം കടലിലേക്ക് ഒഴുകി  പോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ്  ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്ത്  നടന്ന യോഗത്തിൽ തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൻ ഡോ. എം ബീന,  കലക്ടർ ജാഫർ മാലിക്ക്, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ  ടി സന്ധ്യ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top