കളമശേരി
മീഡിയ വൺ ചാനൽ നിർമിച്ച വ്യാജവാർത്തയുടെ പേരിൽ സർവകലാശാലാ ഓഫീസിൽ കടന്നുകയറി ജീവനക്കാരെ ആക്രമിച്ച എംഎസ്എഫ് ഗുണ്ടകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തണമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊച്ചി സർവകലാശാലയെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചാനൽ വ്യാജവാർത്ത മെനഞ്ഞത്. ഇതേത്തുടർന്നാണ് ഏതാനും എംഎസ്എഫുകാർ രജിസ്ട്രാറെ കാണാനെന്ന വ്യാജേന വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമിച്ചുകയറി സുരക്ഷാ ജീവനക്കാരനെ മർദിച്ചത്. കുസാറ്റിനെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സെക്രട്ടറി പി കെ പത്മകുമാറും പ്രസിഡന്റ് എ എസ് സിനേഷും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..