തത്തപ്പിള്ളി
"ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി പഞ്ചായത്തിൽ ഫാം പ്ലാൻ അധിഷ്ഠിത മാതൃകാ കൃഷിത്തോട്ടം ഒരുക്കൽ തുടങ്ങി. ഷൈൻ വലിയാറയുടെ കൃഷിയിടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീജ വിജു നടീൽ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് അംഗം എ എ സുമയ്യ അധ്യക്ഷയായി. റെഡ്‌ലേഡി പപ്പായ, ജാതി, കവുങ്ങ്, റമ്പൂട്ടാൻ എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.
കൃഷിയിടത്തിന് അനുയോജ്യമായ ഫാം പ്ലാൻ സമഗ്രമായി തയ്യാറാക്കിയാണ് മാതൃകാ കൃഷിത്തോട്ടം നിർമിക്കുക. അനുയോജ്യ ഘടകങ്ങൾ ഉപയോഗപ്പെടുത്തി സംയോജിത കൃഷിയിടം രൂപപ്പെടുത്തി കർഷകരുടെ വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതിക വിദഗ്ധരുടെ സേവനം, പരിശീനം, ഫണ്ട് കണ്ടെത്തുന്നതിനുള്ള സഹായം എന്നിവ പദ്ധതിയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഉൽപ്പാദിക്കുന്ന പച്ചക്കറികൾ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനിയിലൂടെ വിറ്റഴിക്കും. ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് അംഗം സുനിത ബാലൻ, കൃഷി ഓഫീസർ അതുൽ ബി മണപ്പാടൻ, കൃഷി അസിസ്റ്റന്റ് എസ് കെ ഷിനു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..