കൊച്ചി
നോർത്ത് ഇടപ്പള്ളി ഗവ. വിഎച്ച്എസ് സ്കൂളിൽ നടന്ന ഗുഡ് മോണിങ് എറണാകുളം പ്രഭാതഭക്ഷണ പദ്ധതി സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. 38 സ്കൂളുകളിലായി 8808 കുട്ടികൾക്കാണ് പദ്ധതിപ്രകാരം പ്രഭാതഭക്ഷണം ലഭിക്കുന്നത്. സംഘടനകളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഇത്തരം പദ്ധതികൾ അഭിനന്ദനാർഹമാണെന്നും എറണാകുളം മണ്ഡലത്തിൽ പദ്ധതിക്ക് ഫണ്ട് അനുവദിച്ച ബിപിസിഎല്ലിനും ജിയോജിത്തിനും സ്പീക്കർ നന്ദി അറിയിച്ചു.
ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ടിനി ടോം മുഖ്യാതിഥിയായി. മേയർ എം അനിൽകുമാർ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ്, അംബിക സുദർശൻ, ഡിഡിഇ ഹണി ജി അലക്സാണ്ടർ, പ്രിൻസിപ്പൽമാരായ സി എൽ ലാലി, എ ആർ രോഷ്‌നി, ഹെഡ്മിസ്ട്രസ് കെ ബിന്ദു, പിടിഎ പ്രസിഡന്റ് പി എ മുഹമ്മദ് എന്നിവർ സംസാരിച്ചു. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്‌ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികളെയും ഉപഹാരം നൽകി അനുമോദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..