20 April Saturday

മുത്തൂറ്റ് സമരം കരുത്താർജിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


കൊച്ചി
കൂട്ടപ്പിരിച്ചുവിടലിനെതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ ആസ്ഥാനത്തിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 19--–-ാം ദിവസത്തിലേക്ക്. വ്യാഴാഴ്‌ചത്തെ സത്യഗ്രഹം എഫ്എസിടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എം ജബ്ബാർ ഉദ്ഘാടനം ചെയ്തു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന ട്രഷറർ ശരത് ബാബു  അധ്യക്ഷനായി.

നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരം നോർത്ത് റീജണൽ സെക്രട്ടറി ലിജു സിങ്‌, എച്ച്എംടി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി കൃഷ്ണദാസ്, കൺസ്ട്രക്‌ഷൻ ആൻഡ്‌ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി കെ സി രഞ്ജിത്, സിപിഐ എം ഫാക്ട് ലോക്കൽ സെക്രട്ടറി പി ഡി ഡേവിസ്, എഫ്എസിടി എംപ്ലോയീസ് യൂണിയൻ നേതാക്കളായ സി ആർ ശ്രീരാജ്, കെ ഷെബിൻ, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി ബി ഹരികുമാർ, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് കോഴിക്കോട് റീജണൽ കമ്മിറ്റി അംഗം കെ വി സന്തോഷ് എന്നിവർ സംസാ
രിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top