19 April Friday

തുറമുഖത്ത് ടെർമിനൽ ജെട്ടി തകർന്ന് യാത്രക്കാർ കായലിൽ വീണു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


മട്ടാഞ്ചേരി
കൊച്ചി തുറമുഖത്ത് ടെർമിനൽ ജെട്ടി തകർന്ന് വിനോദസഞ്ചാരികൾ കായലിൽ വീണു. സ്വകാര്യ വിനോദസഞ്ചാര ബോട്ടിലെത്തിയ സ്ത്രീകളടക്കം പതിനഞ്ചോളംപേരാണ് സ്ലാബ് തകർന്ന് കായലിലെ ചെളിയിൽ വീണത്. വെള്ളി പകൽ ഒന്നരയോടെയായിരുന്നു അപകടം.

ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ ദുരന്തം ഒഴിവായി. തുറമുഖത്ത് കൊച്ചി കായലിൽ മെട്രോ ജെട്ടിക്കുസമീപം ടെർമിനൽ ജെട്ടിയുടെ സ്ലാബാണ് തകർന്നത്. ഒന്നരപ്പതിറ്റാണ്ടായി അറ്റകുറ്റപ്പണി നടത്താത്ത ജെട്ടിയാണിതെന്ന്‌ പ്രദേശവാസികൾ പറയുന്നു. ജലഗതാഗതവകുപ്പിന്റെ  ബോട്ടുകൾ ഇടയ്‌ക്ക് ഇവിടെ എത്താറുണ്ട്‌. സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളും ഇവിടം ഉപയോഗിക്കാറുണ്ട്. അപകടത്തെ തുടർന്ന് കൊച്ചി തുറമുഖ അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top