12 July Saturday

ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണം: പ്രവാസിസംഘം

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


കാക്കനാട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച്‌ കേരള പ്രവാസിസംഘം എറണാകുളം ജില്ലാ കൺവൻഷൻ.പ്രവാസി സമൂഹത്തിന് ഏറ്റവും അനുയോജ്യമായ നടപടികൾ സ്വീകരിച്ചത്   എൽഡിഎഫ് സർക്കാരാണ്. പ്രവാസി പെൻഷൻ വലിയതോതിൽ വർധിപ്പിച്ചു.  500 രൂപയുണ്ടായിരുന്ന പെൻഷൻ 3500 രൂപയായി ഉയർത്തി.  പുനരധിവാസപദ്ധതി കലാനുസൃതമായി വർധിപ്പിച്ചതും ഈ സർക്കാരാണ്.  ഡോ. ജോ ജോസഫിനെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നതിന് പ്രവാസി കുടുംബങ്ങൾ സഹായിക്കണമെന്ന് കൺവൻഷൻ അഭ്യർഥിച്ചു.

പ്രവാസി കൺവൻഷൻ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസിസംഘം ജില്ലാ പ്രസിഡന്റ്‌ ഇ ടി ജോയി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ  സെക്രട്ടറി സി എം നാസർ, കേരള പ്രവാസിസംഘം രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ, ആർ ശ്രീകൃഷ്ണപിള്ള, സജീവ് തൈക്കാട്, എം യു അഷ്റഫ്, പി എ തോമസ്, കെ മൂസ, പി എൻ ദേവാനന്ദൻ, വി ആർ അനിൽകുമാർ, പി കെ ബഷീർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top