27 April Saturday

കുടുംബശ്രീയെ അറിയാൻ 
ഹിമാചൽ സംഘം കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


കൊച്ചി
ഹിമാചൽപ്രദേശിലെ സുന്ദർനഗർ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ 13 അംഗ സംഘം കൊച്ചി സന്ദർശിച്ചു. കുടുംബശ്രീ പദ്ധതികളെക്കുറിച്ച് പഠിക്കാനാണ്‌ സംഘമെത്തിയത്‌. 

സംഘം സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടൽ സന്ദർശിച്ചു. സാധാരണക്കാർക്ക് പത്തുരൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം നഗര ദാരിദ്ര്യ ലഘൂകരണപദ്ധതിയിൽ ഉൾപ്പെടുത്തി 30 വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് സുന്ദർനഗർ മുനിസിപ്പൽ ചെയർമാൻ ജിതേന്ദർശർമ അഭിപ്രായപ്പെട്ടു. വൈസ് ചെയർമാൻ രക്ഷ ദിമാൻ, കൗൺസിലർമാർ, എൻജിനിയർമാർ എന്നിവരാണ്‌ സംഘത്തിലെ മറ്റുള്ളവർ. നഗരസഭാ മെയിൻ ഓഫീസിലെത്തിയ സംഘത്തെ മേയർ എം. അനിൽകുമാർ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top