20 April Saturday

ഭരണസമിതിയുടെ അനാസ്ഥ ; കല്ലൂർക്കാട് പഞ്ചായത്ത് ഓഫീസിലേക്ക്‌ എൽഡിഎഫ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


മൂവാറ്റുപുഴ
കല്ലൂർക്കാട് പഞ്ചായത്തിലെ വികസനമുരടിപ്പിനും യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽഡിഎഫ് കല്ലൂർക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. 10–-ാം വാർഡ് അംഗം എ കെ ജിബിയെ പഞ്ചായത്ത് ഓഫീസിനുള്ളിൽ ആക്രമിച്ച സംഭവത്തിനെതിരെ പ്രസ്‌താവനയിറക്കാത്ത പഞ്ചായത്ത് പ്രസിഡന്റിന്റെ ആർഎസ്എസ് പ്രീണനത്തിനെതിരെയും എൽഡിഎഫ് പ്രതിഷേധിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ബേബി അഗസ്റ്റ്യൻ റാത്തപ്പിള്ളിൽ അധ്യക്ഷനായി. കെ കെ ജയേഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി ടി പ്രസാദ്, ജോയി തോമസ്, ഇമ്മാനുവൽ പാലക്കുഴി, സജി കരിമാലിക്കോട്ടിൽ, വിൽസൺ നെടുങ്കല്ലേൽ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്തിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ യുഡിഎഫ് ഭരണസമിതി തയ്യാറാകുന്നില്ല. കുടുംബശ്രീ ക്രമക്കേട് ചോദ്യംചെയ്തതിന് സിഡിഎസ് വൈസ് ചെയർപേഴ്സന്റെ ഭർത്താവ് പഞ്ചായത്ത് ഓഫീസിൽവച്ച് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ കെ ജിബിയെ മർദിച്ചതിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഷേധിച്ചില്ല. ആർഎസ്എസ് അനുകൂല നിലപാടാണ് പ്രസിഡന്റിന്റേതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top