29 March Friday

സ്കൂളുകളിൽ അരി വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


കൊച്ചി
വിദ്യാർഥികൾക്ക്‌ അവധിക്കാലത്തേക്ക്‌ സർക്കാർ നൽകുന്ന അഞ്ച്‌ കിലോ അരിയുടെ വിതരണം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ആരംഭിച്ചു. പ്രീ പ്രൈമറിമുതൽ എട്ടാംക്ലാസുവരെയുള്ള വിദ്യാർഥികൾക്കാണ്‌ അരി നൽകുന്നത്‌. 14 സബ്‌ജില്ലകളിലെ 934 സ്കൂളുകളിലായി 1, 93,469 ഗുണഭോക്താക്കളുണ്ടെന്നാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്‌. 31നകം വിതരണം പൂർത്തിയാക്കാൻ സ്‌കൂളുകൾക്ക്‌ ഡിഡിഇ നിർദേശം നൽകി. കുട്ടികൾക്കോ രക്ഷിതാക്കൾക്കോ അരി വാങ്ങാമെന്നും ഡിടിഇ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top