18 December Thursday

കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


കോതമംഗലം
സിപിഐ എം നെല്ലിക്കുഴി നോർത്ത് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന കനിവ് ഭവനത്തിന്റെ താക്കോൽദാനം നടത്തി. പൂമറ്റം കവലയിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പടിഞ്ഞാറച്ചാലിൽ നബീസയ്‌ക്ക് താക്കോൽ കൈമാറി. നിർമാണ കമ്മിറ്റി ചെയർമാൻ സി എം അബ്ദുൾ റഹ്മാൻ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ എ ജോയി, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മജീദ്, ജില്ലാ പഞ്ചായത്ത്‌ അംഗം റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ എം എ മുഹമ്മദ്, അനു വിജയനാഥ്, സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ, കെ ജി ചന്ദ്രബോസ്, കെ പി മോഹനൻ, പി എം അഷറഫ്, എൻ പി അസൈനാർ, കെ കെ ബഷീർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top