29 March Friday

സ്ത്രീപക്ഷ നവകേരളം: വാര്‍ത്താബോര്‍ഡുകള്‍ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


കവളങ്ങാട്
പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീപക്ഷ നവകേരളം തുടർപ്രവർത്തനങ്ങൾക്കുള്ള വാർത്താബോർഡുകൾ സ്ഥാപിച്ചു.
സ്ത്രീധനത്തിനും സ്ത്രീധന പീഡനങ്ങൾക്കുമെതിരെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളം. ജെൻഡർ അവബോധ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ വാർഡിലും വാർത്താബോർഡുകൾ സ്ഥാപിച്ചു. ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളും നിയമ ബോധവൽക്കരണവും ഉൾപ്പെടെ വിവിധ ആശയങ്ങൾ ഓരോ ആഴ്ചയിലും ബോർഡുകളിൽ പ്രദർശിപ്പിക്കും. കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് സെന്ററിനാണ് മേൽനോട്ടച്ചുമതല. വാർഡുതലത്തിൽ രൂപീകരിച്ചിട്ടുള്ള വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ ആശയങ്ങൾ പതിപ്പിക്കും.

വാർത്താബോർഡ് പ്രചാരണം പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്‌തു. ജമീല ഷംസുദീൻ, രമ്യ നിഷാന്ത്, ശാലു അനു, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top