20 April Saturday

മാലിന്യസംസ്‌കരണത്തില്‍
 വിട്ടുവീഴ്ചയില്ല: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

ജില്ലയിലെ മാലിന്യസംസ്‌കരണ പുരോഗതി വിലയിരുത്താൻ തദ്ദേശമന്ത്രി എം ബി രാജേഷിന്റെയും മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ ഓൺലെെനിൽ ചേർന്ന അവലോകനയോഗത്തിൽനിന്ന്


കൊച്ചി
ജില്ലയിലെ മാലിന്യസംസ്‌കരണം സുഗമമാക്കാൻ ആവിഷ്‌കരിച്ച കർമപദ്ധതിയുടെ പുരോഗതി വിലയിരുത്താൻ തദ്ദേശമന്ത്രി എം ബി രാജേഷിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിന്റെയും നേതൃത്വത്തിൽ പ്രത്യേക അവലോകനയോഗം ചേർന്നു. കോർപറേഷൻ പരിധിയിലെ ഭവനസന്ദർശന ബോധവൽക്കരണ പരിപാടിക്ക് മുന്നോടിയായി സന്ദർശന സംഘത്തിലുള്ളവർക്ക് 23, 24 തീയതികളിൽ പരിശീലനം നൽകുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

ശനിയും ഞായറും 
ഭവനസന്ദർശനം
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ എൻഎസ്എസ് വളന്റിയേഴ്സ്, ആശാ പ്രവർത്തകർ, ഹരിതകർമസേനാ അംഗങ്ങൾ തുടങ്ങിയവരുടെ സംഘമാണ് ബോധവൽക്കരണ പ്രവർത്തനം നടത്തുന്നത്. 25, 26 തീയതികളിൽ കൊച്ചി നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും സന്ദർശനം പൂർത്തിയാക്കും. മാലിന്യം  കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസും വിതരണം ചെയ്യും. ഇതേ മാതൃകയിൽ മറ്റ് തദ്ദേശസ്ഥാപനങ്ങളും നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകാൻ മന്ത്രി നിർദേശിച്ചു. എല്ലാ ആഴ്ചയിലും പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ അവലോകനയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

നടപടി സ്വീകരിക്കും
ബോധവൽക്കരണശേഷം മാലിന്യസംസ്‌കരണ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഉറവിടമാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങൾ വീടുകളിലുണ്ടോ, ഉണ്ടെങ്കിൽ അവ കൃത്യമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും. ഹരിതകർമസേനാ അംഗങ്ങൾ അപര്യാപ്തമായ തദ്ദേശസ്ഥാപനങ്ങൾ ഉടൻ കുറവ് നികത്തണം. മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റിയുടെ (എംസിഎഫ്) എണ്ണം കുറവുള്ള തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി അവ സ്ഥാപിക്കണം. മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേനാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ പരിശീലനം ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.  tരത്തോടെയാണ് കർമപദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ടുപോകുന്നത്. പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന തദ്ദേശസ്ഥാപനങ്ങളെ പരിസ്ഥിതിദിനത്തിൽ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഓൺലൈൻ യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, കലക്ടർ എൻ എസ്‌ കെ ഉമേഷ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top