20 April Saturday

ഭിന്നശേഷി കലോത്സവം അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


അങ്കമാലി
തുറവൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം കൂട്ട് 2023 അങ്കമാലി കൺവൻഷൻ സെ​ന്ററിൽ പ്രസിഡ​ന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ എം പി മാർട്ടിൻ പതാക ഉയർത്തി. ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത കലോത്സവത്തിൽ നൃത്തം, ഫാൻസി ഡ്രസ്, കളറിങ്, സംഗീതവിരുന്ന് എന്നിവ അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് റോയ് സെബാസ്റ്റ്യൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ സീന ജിജോ, പഞ്ചായത്ത് അംഗങ്ങളായ എം എസ് ശ്രീകാന്ത്, സിൻസി തങ്കച്ചൻ, രജനി ബിജു, സിനി സുനിൽ, വി വി രഞ്ജിത് കുമാർ, മനു മഹേഷ്, സാലി വിൽസൺ, എം എം പരമേശ്വരൻ, ഐസിഡിഎസ് സൂപ്പർവൈസർ ടി എ മനീഷ, പി ആർ ശാന്ത എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top