20 April Saturday

പിറവത്ത് 76 കുടുംബങ്ങള്‍ക്കുകൂടി ലൈഫ് ഭവനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


പിറവം
നഗരസഭയിൽ 76 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്. ഭൂമിയുള്ള, ഭവനരഹിതരായ ഗുണഭോക്താക്കളിൽ എല്ലാ രേഖകളും ഹാജരാക്കിയ 30 കുടുംബങ്ങൾക്ക് ആദ്യഗഡുവായ 40,000 രൂപ വിതരണം ചെയ്തു. നാലുലക്ഷം രൂപയ്ക്കുപുറമെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 31,000 രൂപകൂടി നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി 46 കുടുംബങ്ങൾക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഫണ്ട് നൽകും.

നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് വിതരണോദ്ഘാടനം നടത്തി. നഗരസഭാ ഉപാധ്യക്ഷൻ കെ പി സലീം അധ്യക്ഷനായി. ‌സ്ഥിരംസമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, കൗൺസിലർമാരായ അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, ജോജിമോൻ ചാരുപ്ലാവിൽ, ജൂലി സാബു തുടങ്ങിയവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top