കോലഞ്ചേരി
നോർത്ത് മഴുവന്നൂർ ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറിമുതൽ ഏഴുവരെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി. പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ഉമാമഹേശ്വരി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന പ്രധാനാധ്യാപകൻ പി കെ ദേവരാജൻ, അധ്യാപിക കെ പി ലിസി എന്നിവർക്ക് യാത്രയയപ്പും നൽകി. വാർഡ് അംഗം അനിൽ കൃഷ്ണൻ, പിടിഎ പ്രസിഡന്റ് പി സൺകുമാർ, ആദിത്യ രാജേഷ്, കെ കെ രാജൻ, അമ്മുക്കുട്ടി സുദർശൻ, സിമി ബാബു, എ അജയൻ, ജോബിൻ പോൾ, എൻ പി അന്നമ്മ എന്നിവർ സംസാരിച്ചു. സ്കൂൾ വാർഷികവും നടന്നു. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ക്ലാസ് മുറികൾ ഹൈടെക് ആക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..