19 December Friday

കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023


കൊച്ചി
സഹകരണ ബാങ്കുകളെ ഇഡിയെ ഉപയോഗിച്ച് തകർക്കാനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്കിൽനിന്ന് സൗത്ത് ജങ്ഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ഇ വി ഷീല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എസ് മിനി അധ്യക്ഷയായി. ഏരിയ സെക്രട്ടറി മനോജ് തോമസ്, ട്രഷറർ കെ എൻ സുജിത്, ജോയിന്റ് സെക്രട്ടറി പി പി പ്രവീൺകുമാർ, കെ എസ് സുധീഷ് തുടങ്ങിയവർ സംസാരിച്ചു.

സഹകരണ ബാങ്കുകളെ  ഇഡിയെ ഉപയോഗിച്ച് തകർക്കാനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഇടപ്പള്ളി ഏരിയ കമ്മിറ്റി  മാർച്ചും യോഗവും സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി പി അനിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം രാജു അധ്യക്ഷനായി. എ എഫ് മൈക്കിൾ, വി ജി മനോജ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top