കളമശേരി
സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ മൂന്നുയുവാക്കൾ പിടിയിൽ. തൃശൂര്‍ കോടശേരി ചട്ടികുളം ചെമ്പകശേരി എബിന്‍ ലോയ്ഡ് (20), മേട്ടിപ്പാടം കടമ്പോടന്‍ കെ എസ് അനന്തു കൃഷ്ണന്‍ (20), കൊരട്ടി തെക്കുമുറി മുരിങ്ങൂര്‍ പുളിക്കല്‍ സുജിത് ശങ്കര്‍ (18) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കുമടങ്ങുകയായിരുന്ന ആലുവ സ്വദേശിനിയെ ബൈക്കിലെത്തിയ ചെറുപ്പക്കാർ ഇടപ്പള്ളിമുതൽ പിന്തുടർന്ന് കമന്റടിക്കുകയും കൈകൾകൊണ്ട് മോശപ്പെട്ട ആംഗ്യങ്ങൾ കാണിച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. യുവാക്കളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നിയന്ത്രണംതെറ്റി റോഡിൽ മറിഞ്ഞുവീണ് യുവതിക്ക് പരിക്കേറ്റു. യുവതിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് യുവാക്കൾ പിടിയിലായത്. ഇൻസ്പെക്ടർ വിബിൻദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ ചാലക്കുടി ഭാഗത്തുനിന്നാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..