08 December Friday

മാലിന്യമുക്ത കേരളം ; സൈക്കിൾ റാലി സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023


അങ്കമാലി
ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി നഗരസഭ ‘മാലിന്യമുക്ത കേരളം’ പദ്ധതിയുടെ ബോധവൽക്കരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. റോജി എം ജോൺ എംഎൽഎ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ചെയർമാൻ മാത്യു തോമസ് പദ്ധതി വിശദീകരിച്ചു. അങ്കമാലി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും ആരോഗ്യവിഭാഗം ജീവനക്കാരും റാലിയിൽ പങ്കാളികളായി. സ്വകാര്യബസ്‌ സ്റ്റാൻഡും പരിസരവും ഹരിതകർമസേനാ അംഗങ്ങൾ, എൻഎസ്എസ്, എൻസിസി അംഗങ്ങൾ ശുചീകരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്ഥിരംസമിതി അധ്യക്ഷരായ സാജു നെടുങ്ങാടൻ, ബാസ്റ്റിൻ ഡി പാറയ്ക്കൽ, ലിസി പോളി, ലക്സി ജോയി, പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ്, നഗരസഭാ സെക്രട്ടറി എം എസ് ശ്രീരാഗ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top