തൃപ്പൂണിത്തുറ
മഹാത്മാഗാന്ധി സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ മൂന്ന് ഗവൺമെന്റ് കോളേജുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾക്ക് എതിരില്ല. നോമിനേഷൻ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ ഗവ. കോളേജ് തൃപ്പൂണിത്തുറ, ഗവ. സംസ്കൃത കോളേജ്, ആർഎൽവി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ അജയ്യരായത്. എസ്‌എഫ്‌ഐയുടെ മുന്നേറ്റത്തിൽ വിളറിപൂണ്ട് നോമിനേഷൻ ദിവസം എബിവിപിക്കാർ ആർഎൽവി കോളേജിൽ അക്രമം നടത്തിയിരുന്നു. ഒക്‌ടോബർ അഞ്ചിനാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്.
നിയുക്ത ഭാരവാഹികൾ ചുവടെ:
ഗവ. കോളേജ് തൃപ്പൂണിത്തുറ: എസ് എസ് ഹിബിൻ (ചെയർപേഴ്സൺ), അർച്ചന മധു (വൈസ് ചെയർപേഴ്സൺ), എം എം ഹാക്കിബ് (ജനറൽ സെക്രട്ടറി), എൻ കെ മുസൈർ, പി കെ ബബിത് (കൗൺസിലർമാർ).
ഗവ. സംസ്കൃത കോളേജ്: എം എൻ അംബിക (ചെയർപേഴ്സൺ), ഫർസാന ഫൈസൽ (വൈസ് ചെയർപേഴ്സൺ), എൻ എസ് ആദിത്യ (ജനറൽ സെക്രട്ടറി), പി എസ് കൃഷ്ണപ്രിയ (കൗൺസിലർ).
ആർഎൽവി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്: ആർ സൂരജ്
(ചെയർപേഴ്സൺ), എസ് നക്ഷത്ര (വൈസ് ചെയർപേഴ്സൺ), പി കെ ആദിത്യൻ (ജനറൽ സെക്രട്ടറി), സൗജിത്യ രാജ്, ജെ എസ് ആകാശ് (കൗൺസിലർമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..