04 December Monday

ഉന്നതവിദ്യാഭ്യാസ മേഖല നവീകരണഘട്ടത്തിൽ: 
മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023


കൊച്ചി
ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിൽ എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. കാലടി ശ്രീശങ്കര കോളേജിൽ അലുമ്‌നി അസോസിയേഷൻ സംഘടിപ്പിച്ച റാങ്ക് ജേതാക്കളെ ആദരിക്കുന്ന ചടങ്ങും ആഗമാനന്ദസ്വാമിയുടെയും ഡോ. ബി എസ് കൃഷ്ണന്റെയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി നവീകരിക്കുകയാണ്. 1000 കോടി രൂപ ബജറ്റിൽനിന്ന് വകയിരുത്തി. കിഫ്ബി, റൂസ (രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ), പ്ലാൻ ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തിയും വിവിധ പദ്ധതികൾ നടപ്പാക്കുന്നു. പശ്ചാത്തലസൗകര്യ വികസനത്തിനൊപ്പം അക്കാദമിക്‌ നിലവാരം ഉയർത്താനും പ്രത്യേക ശ്രദ്ധയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

കോളേജിൽനിന്ന് വിവിധ വിഷയങ്ങളിൽ റാങ്ക് നേടിയ 13 പേരും വിദ്യാർഥിനികളാണ്. അവർക്കുള്ള ഉപഹാരം മന്ത്രി കൈമാറി. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം വി പ്രദീപ്‌ അധ്യക്ഷനായി. കോളേജ് മാനേജിങ് ട്രസ്റ്റി അഡ്വ. കെ ആനന്ദ്, സംസ്‌കൃത സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. കെ മുത്തുലക്ഷ്മി, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതിനായർ, അലൂമ്‌നി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ എ അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top