29 March Friday
ജില്ലയിൽ രോഗികൾ 351

രോഗികൾ 351; 338 പേർക്കും സമ്പർക്കംവഴി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

കൊച്ചി > ജില്ലയിൽ തുടർച്ചയായി നാലാം ദിവസവും രോഗികളുടെ എണ്ണം 300 കടന്നു. 351 പേർക്കാണ്‌ ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. 338 പേർക്കും സമ്പർക്കംവഴിയാണ്‌ രോഗബാധ. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നും എത്തിയ 13 പേർക്ക്‌ രോഗം ബാധിച്ചു. തോപ്പുംപടി പൊലീസ്‌ സ്‌റ്റേഷനിലെ ‌ ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അഞ്ച്‌ ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ ബാധിച്ചു. ഫോർട്ടുകൊച്ചിയിൽ 23, ഐഎൻഎച്ച്‌ സഞ്‌ജീവനിയിൽ 14, ചൂർണിക്കരയിൽ 12, മട്ടാഞ്ചേരിയിൽ 12, പള്ളുരുത്തിയിൽ 11 എന്നിങ്ങനെയാണ്‌ രോഗം‌ സ്ഥിരീകരിച്ചവരുടെ കണക്ക്‌.

ജില്ലയിൽ കോവിഡ്  സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3580 ആയി. ഇതിൽ രോഗം സ്ഥിരീകരിച്ച്‌ വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1330 ആണ്. ശനിയാഴ്‌ച 189 പേർ രോഗമുക്തി നേടി. ഇതിൽ 185 പേർ എറണാകുളം ജില്ലക്കാരും മൂന്നുപേർ മറ്റ് ജില്ലകളിൽനിന്നുള്ളവരും ഒരാൾ ഇതരസംസ്ഥാനത്തുനിന്നുമാണ്.

816 പേർ വീടുകളിൽ നിരീക്ഷണത്തിൽ

ജില്ലയിൽ  816 പേരെക്കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 1835 പേരെ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20,970. ഇതിൽ 18,778 പേർ വീടുകളിലും 127 പേർ കോവിഡ് കെയർ സെന്ററുകളിലും 2065 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ആശുപത്രികളിലും എഫ്എൽടിസികളിലുമായി 246 പേരെ  പ്രവേശിപ്പിച്ചു.  181 പേരെ ഡിസ്ചാർജ് ചെയ്തു.

1867 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌

ശനിയാഴ്‌ച  1867 സാമ്പിളുകൾകൂടി പരിശോധനയ്‌ക്കയച്ചു. 1204 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 1372 ഫലങ്ങൾ ലഭിക്കാനുണ്ട്‌. സ്വകാര്യ ലാബുകളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നുമായി 2783 സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top