29 March Friday

പി കൃഷ്‌ണപിള്ളയ്‌ക്ക്‌ സ്‌മരണാഞ്‌ജലി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ 
പതാക ഉയർത്തുന്നു


ആലപ്പുഴ/കൊച്ചി
കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപകൻ പി കൃഷ്‌ണപിള്ളയ്‌ക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. ചെങ്കൊടി ഉയർത്തിയും തോരണങ്ങളാൽ അലങ്കരിച്ചും ഛായാചിത്രം വച്ചും എഴുപത്തിനാലാമാണ്ടും നാട്‌ സഖാവിന്റെ ഓർമ പുതുക്കി. സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിലായിരുന്നു അനുസ്‌മരണപരിപാടി. പി കൃഷ്‌ണപിള്ളയ്‌ക്ക്‌ പാമ്പുകടിയേറ്റ കണ്ണർകാട്‌ ചെല്ലിക്കണ്ടത്തെ സ്‌മൃതിമണ്ഡപത്തിലും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും പുഷ്‌പാർച്ചനയും അനുസ്‌മരണസമ്മേളനങ്ങളും നടന്നു. വലിയ ചുടുകാട്‌ രക്തസാക്ഷിമണ്ഡപത്തിലും കണ്ണർകാട് സ്‌മൃതി മണ്ഡപത്തിലും ചേർന്ന അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്‌തു.  കണ്ണർകാട്  ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽ റോയ്‌ അധ്യക്ഷനായി. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

എറണാകുളം ജില്ലയിൽ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. അനുസ്‌മരണ സമ്മേളനങ്ങളും നടന്നു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പതാക ഉയർത്തി. കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി എന്നിവരും പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജോൺ ഫെർണാണ്ടസ്‌ പള്ളുരുത്തി ഏരിയ കമ്മിറ്റി ഓഫീസിലും എം സി സുരേന്ദ്രൻ മരടിലും സി ബി ദേവദർശനൻ വടവുകോട്‌ ഹെൽത്ത്‌ സെന്റർ ബ്രാഞ്ചിലും ടി സി ഷിബു സൗത്ത്‌ പറവൂർ എം ആർ വിദ്യാധരൻ മന്ദിരത്തിനുമുന്നിലും പുഷ്‌പ ദാസ്‌ പെരുമ്പാവൂർ നടക്കാവ്‌ സൗത്ത്‌ ബ്രാഞ്ചിലും പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ കൊച്ചി ദേശാഭിമാനിയിൽ അനുസ്‌മരണപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയ സെക്രട്ടറിമാരും വിവിധ ഏരിയകളിൽ പതാക ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top