25 April Thursday

പ്രവാസിസംഘം സമ്മേളനം പതാകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


കോതമംഗലം
തൃശൂരിൽ 23, 24 തീയതികളിൽ നടക്കുന്ന കേരള പ്രവാസിസംഘം ആറാംസംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജില്ലയിൽ യൂണിറ്റ്–-പഞ്ചായത്ത്–-ഏരിയ കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി സി ഇ നാസർ  നെല്ലിക്കുഴിയിൽ പതാക ഉയർത്തി. നെല്ലിക്കുഴി വില്ലേജ് പ്രസിഡന്റ്‌ കെ എ ഹംസ അധ്യക്ഷനായി.

സെക്രട്ടറി എം യു റഫീഖ്‌,  കെ എം മീരാൻ, കെ എം ഷാജി, കെ എം ഷിഹാബ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം യു അഷറഫ് കോതമംഗലത്തും ജില്ലാ പ്രസിഡന്റ്‌ ഇ ഡി ജോയി അങ്കമാലിയിലും ജില്ലാ ട്രഷറർ പി എൻ ദേവാനന്ദൻ ആലുവയിലും ജോയിന്റ്‌ സെക്രട്ടറിമാരായ പി കെ ബഷീർ കാലടിയിലും ടി പി എ ലത്തീഫ് കവളങ്ങാടും പി എ തോമസ് അങ്കമാലിയിലും വൈസ് പ്രസിഡന്റുമാരായ  വി ആർ അനിൽ പറവൂരിലും നിസാർ ഇബ്രാഹിം കോലഞ്ചേരിയിലും സംസ്ഥാന കമ്മിറ്റി അംഗം വി ജി ശ്രീലാൽ പറവൂർ നോർത്തിലും നിർവാഹകസമിതി അംഗം എ എംഅബ്ദുൾ കരീം ആലുവയിലും പതാക ഉയർത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top