27 April Saturday

15 കുടുംബങ്ങൾക്ക്‌ വീടൊരുക്കി 
മാത്യുവും ബന്ധുക്കളും

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


കൂത്താട്ടുകുളം
ഇലഞ്ഞിയിൽ 15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി മാതൃകയായിരിക്കുകയാണ് പഴയങ്കോട്ടിൽ മാത്യുവും കുടുംബാംഗങ്ങളും. ഒന്നാംവാർഡിൽ കുടുംബസ്വത്തായുള്ള രണ്ടേക്കറോളം സ്ഥലത്താണ് വീട് നിർമിച്ചുനൽകിയത്. മാത്യുവും കുടുംബവും വർഷങ്ങളായി സ്വിറ്റ്സർലൻഡിലാണ് താമസം.

മൂന്നുവർഷംമുമ്പ് 15 നിർധനകുടുംബങ്ങൾക്ക് സ്ഥലം നൽകിയെങ്കിലും വീട്‌ പണിതുനൽകാൻ പഞ്ചായത്ത് നടപടി ഉണ്ടായില്ല. തുടർന്ന് മാത്യുവും കുടുംബവും ചേർന്ന് മറ്റ് സഹായം കണ്ടെത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. സെന്റ്‌ തോമസ് പ്രോവിൻസ് ക്ലാരിഷ്യൻ മിഷനറീസ് സഭയാണ് നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. വില്ലകളുടെ വെഞ്ചെരിപ്പും താക്കോൽദാനവും ചിക്കാഗോ രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു.

മാത്യു പഴയങ്കോട്ടിൽ, അനൂപ് ജേക്കബ് എംഎൽഎ, മേരി മാത്യു പഴയങ്കോട്ടിൽ, ഡോ. അജു പഴയങ്കോട്ടിൽ, ഫാ. ജോസ് തേൻപിള്ളിൽ, ബിജു തറമഠം, ജയ്സൺ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം പി ജോസഫ്, വാർഡ് അംഗം ജിനി ജിജോയ്, ഫാ. അലക്സാണ്ടർ കുരീക്കാട്ടിൽ, ഫാ. ജോസഫ് പുലവേലിൽ, ഫാ. വർഗീസ് നടയ്ക്കൽ, ബിനോയ് കള്ളാട്ടുകുഴി, എം ഒ ജോസഫ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top