25 April Thursday

730 പേർക്ക്‌ രോഗം , 1307 പേർക്ക്‌ മുക്തി‌

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


കൊച്ചി
ജില്ലയിൽ ഞായറാഴ്‌ച 730 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -486 പേരാണ്‌. ഇതിൽ 226 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം/ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ 14 പേർക്ക്‌ കോവിഡ്‌ ബാധിച്ചു. 1307 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,850 ആയി. നാല്‌ ആരോഗ്യപ്രവർത്തകർക്കും മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. തൃക്കാക്കര–-31, പെരുമ്പാവൂർ–-30, ഫോർട്ടുകൊച്ചി–-29, തൃപ്പൂണിത്തുറ–-26, രായമംഗലം–-24, പള്ളിപ്പുറം–-22, വൈറ്റില–-21, പാമ്പാക്കുട–-19,  മുളന്തുരുത്തി–-18 എന്നിങ്ങനെയാണ്‌ രോഗബാധിതരുടെ കണക്ക്‌.

വീടുകളിൽ 2042 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 1727 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ആകെ എണ്ണം 30,416 ആണ്. 28,842 പേർ വീടുകളിലും 86 പേർ കോവിഡ് കെയർ സെന്ററുകളിലും 1488 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 300 പേരെ ആശുപത്രിയിൽ/എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. 262 പേരെ വിട്ടയച്ചു. സർക്കാർ–- സ്വകാര്യ മേഖലകളിൽനിന്നായി 3056 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു.

കേന്ദ്ര ആരോഗ്യസംഘം ജില്ലയിൽ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര ആരോഗ്യ സംഘം ജില്ലയിൽ സന്ദർശനം നടത്തി. തിരുവനന്തപുരം റീജണൽ ആരോഗ്യ കുടുംബക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജയിൻ, സഫ്ദർജങ് ആശുപത്രി റസ്‌പിറേറ്ററി വിഭാഗം അധ്യാപകൻ ഡോ. നീരജ് കുമാർ ഗുപ്ത എന്നിവരാണ് എത്തിയത്.

കോവിഡ് പ്രതിരോധത്തിന്റെ തുടക്കംമുതൽ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ കലക്ടർ എസ് സുഹാസ് സംഘത്തിനുമുന്നിൽ അവതരിപ്പിച്ചു. ലോക്ക്ഡൗണിനോട് അനുബന്ധിച്ചു നടത്തിയ വന്ദേ ഭാരത്, ശ്രമിക് ട്രെയിനുകൾ, സമൂഹ അടുക്കള പ്രവർത്തനങ്ങൾ, രോഗികളുമായി സമ്പർക്കത്തിലായവരെ കണ്ടെത്തൽ തുടങ്ങിയ വിവരങ്ങളും അവതരിപ്പിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചശേഷവും നിരീക്ഷണത്തിന്റെ ഭാഗമായും നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ജില്ലയിലെ കോവിഡ് നിയന്ത്രണം നേരിട്ട് മനസ്സിലാക്കാൻ സംഘം കോവിഡ് അപെക്സ് കേന്ദ്രമായ എറണാകുളം പിവിഎസ് ആശുപത്രി, അങ്കമാലി താലൂക്കാശുപത്രി, ഡോൺ ബോസ്കോ ബോയ്സ് ഹോം, അഡ്‌ലക്‌സ്‌ എൽടിസി, തുറവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top