മരട്
മരടിൽ നേരത്തേ കുടിവെള്ളവിതരണം മുടങ്ങിയ പ്രദേശങ്ങളിൽ വിതരണം പുനഃസ്ഥാപിച്ചു. കുണ്ടന്നൂരിലുള്ള വാൽവുകൾ തകരാറിലായതിനാൽ മരടിലെ വടക്കൻ മേഖലയിലടക്കം മൂന്നുദിവസം കുടിവെള്ളം മുടങ്ങിയിരുന്നു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് തകരാർ പരിഹരിച്ചത്. 700 എംഎം വ്യാസമുള്ള വാൽവുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പരിശോധിച്ച് പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് തിങ്കളാഴ്ച വൈകിട്ടുമുതൽ പമ്പിങ് പുനരാരംഭിച്ചത്.
വാട്ടർ അതോറിറ്റി അസിസ്‌റ്റന്റ് എൻജിനിയർ കെ ആർ പ്രേമൻ, പ്ലമ്പിങ് ഇന്‍സ്പെക്ടര്‍ സി ജി അഭിരാജ്, കോണ്‍ട്രാക്ടര്‍ പി എസ് ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് തകരാറുകൾ പരിഹരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..