അങ്കമാലി
കാന സ്ലാബിട്ട് മൂടാത്തത് കാൽനടയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. മഞ്ഞപ്ര കരിങ്ങാലിക്കാട് ഭാഗത്തെ ഇടതുകര കനാലിനോടുചേർന്നുള്ള പിഡബ്ല്യുഡി റോഡിലെ കാനയുടെ ഒരുഭാഗമാണ് തുറന്നുകിടക്കുന്നത്.
സ്കൂൾകുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ബസ്‌സ്റ്റോപ്പിലേക്കും മറ്റും പോകുന്നതും വരുന്നതും. മാസങ്ങൾക്കുമുമ്പ് ഒരു വിദ്യാർഥിയുടെ സൈക്കിൾ കാനയിലേക്ക് വീണിരുന്നു. തുറന്നുകിടക്കുന്ന ഭാഗം അടയ്ക്കാനുള്ള നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..