29 March Friday

ജില്ലയിൽ കോവിഡ്‌ രോഗികൾ 348

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020


കൊച്ചി
ജില്ലയിലെ കോവിഡ്‌ രോഗികളുടെ പ്രതിദിന എണ്ണത്തിൽ വൻ വർധന. വെള്ളിയാഴ്‌ച ജില്ലയിൽ 348 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതിൽ 322 പേർക്കും സമ്പർക്കം വഴിയാണ്‌ രോഗബാധ. വിദേശം/ഇതരസംസ്ഥാനത്തുനിന്ന് എത്തിയ 26 പേർക്ക്‌ കോവിഡ്‌ ബാധിച്ചു. 

ഫോർട്ടുകൊച്ചിയിൽ 30 പേർക്കും മട്ടാഞ്ചേരിയിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചു. രായമംഗലത്ത്‌ 15 പേർക്കും തൃപ്പൂണിത്തുറയിൽ 14 പേർക്കും പാമ്പാക്കുടയിൽ ഒമ്പതുപേർക്കും കോവിഡ്‌ ബാധിച്ചിട്ടുണ്ട്‌. ആറ്‌ ആരോഗ്യപ്രവർത്തകർക്കും കോവിഡ്‌ സ്ഥിരീകരിച്ചു.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3410 ആയി. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1204 ആണ്. 221 പേർ വെള്ളിയാഴ്‌ച രോഗമുക്തി നേടി. ഇതിൽ 220 പേർ എറണാകുളം ജില്ലക്കാരും ഒരാൾ മറ്റ് ജില്ലയിൽനിന്നുമാണ്.

ഇതുവരെ പരിശോധിച്ചത്‌ 2,23,797 സാമ്പിളുകൾ
കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ ലാബുകളിലും ആശുപത്രികളിലുമായി ഇതുവരെ പരിശോധിച്ചത് 2,23,797 സാമ്പിളുകൾ. 97,272 സാമ്പിളുകൾ സർക്കാർ മേഖലയിലും 1,26,525 സാമ്പിളുകൾ സ്വകാര്യ മേഖലയിലുമാണ് പരിശോധിച്ചത്. സർക്കാർ മേഖലയിൽ ശേഖരിച്ച സാമ്പിളുകളിൽ 47,654 എണ്ണം ആന്റിജൻ വിഭാഗത്തിലും 47,322 എണ്ണം പിസിആർ വിഭാഗത്തിലും 1420 എണ്ണം ട്രൂനാറ്റ് വിഭാഗത്തിലും 876 എണ്ണം സി ബി നാറ്റ് പരിശോധനകളുമാണ്.  കോവിഡ് പരിശോധനയുടെ ഭാഗമായി വെള്ളിയാഴ്‌ച 345 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. 1595 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 771 ഫലങ്ങളാണ് ലഭിക്കാനുള്ളത്. സ്വകാര്യ ലാബുകളിൽനിന്നും സ്വകാര്യ ആശുപത്രികളിൽനിന്നുമായി 2182 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. 

1126 പേർ വീടുകളിൽ നിരീക്ഷണത്തിൽ
1126 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1243 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,808 ആണ്. ഇതിൽ 19,652 പേർ വീടുകളിലും 104 പേർ കോവിഡ് കെയർ സെന്ററുകളിലും 2052 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 253 പേരെ  ആശുപത്രിയിൽ/എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ/എഫ്എൽടിസികളിൽനിന്ന് 183 പേരെ ഡിസ്ചാർജ് ചെയ്തു.

കണ്ടെയ്‌ൻമെന്റ് സോണുകൾ
ജില്ലയിൽ കൂടുതൽ പ്രദേശങ്ങൾകൂടി കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ചെല്ലാനം പഞ്ചായത്തിലെ 18, 15 എന്നീ വാർഡുകൾ, കൊച്ചി നഗരസഭയിലെ ഡിവിഷൻ 14, 23, 19, 17, 21, 33, 71, 68, 68, മഞ്ഞല്ലൂർ പഞ്ചായത്ത്‌ വാർഡ് 10, മരട് മുനിസിപ്പാലിറ്റി ഡിവിഷൻ 26, മുളവുകാട് പഞ്ചായത്ത് വാർഡ് 14, പാമ്പാക്കുട പഞ്ചായത്ത് വാർഡ് 11, പോത്താനിക്കാട് പഞ്ചായത്ത്‌ വാർഡ് 12, തൃക്കാക്കര മുനിസിപ്പാലിറ്റി ഡിവിഷൻ 9, 7, 25, 11, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഡിവിഷൻ 28, എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി. കൊച്ചി നഗരസഭ ഡിവിഷൻ 2, പല്ലാരിമംഗലം പഞ്ചായത്ത് വാർഡ് 3, 7 എന്നിവ പൂർണമായും കണ്ടെയ്‌ൻമെന്റ് സോണാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top